അബുദാബി: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ യുഎഇ സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍ അബുദാബി അല്‍ഷാതി കൊട്ടാരത്തില്‍ സ്വീകരിച്ചു.
നിക്ഷേപ സാമ്പത്തിക രംഗത്തെ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കൊവിഡ് പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും സ്വീകരിച്ച മാര്‍ഗ്ഗങ്ങളും ചര്‍ച്ചയായി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങളും ഷെയ്ഖ് മുഹമ്മദുമായുള്ള എസ് ജയശങ്കറിന്‍രെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം മികച്ച രീതിയിലാണെന്ന് അഭിപ്രായപ്പെട്ട ഷെയ്ഖ് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്നേഹാശംസയും കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്നേഹാശംസകള്‍ എസ് ജയശങ്കര്‍ ഷെയ്ഖ് മുഹമ്മദിനെ അറിയിക്കുകയും ചെയ്തു.