ദുബായ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വൈകുമെന്ന് സൂചന. ജൂലായ് 21 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.

നേരത്തേ ജൂലായ് 15ന് ശേഷം സര്‍വ്വീസുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ജൂലായ് 16 ന് ശേഷം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പല വിമാന കമ്പനികളും ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്.

അതിനിടെ പ്രത്യേക അനുമതിയോടു കൂടി  95 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ നിന്ന് ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഇവര്‍ കുടുംബത്തോടൊപ്പം യുഎഇയിലെത്തിയത്.

Content Highlights: Expatriates UAE flight services COVID 19