ദുബായ് : പ്രവാസി നാട്ടിൽ വന്നുകഴിഞ്ഞാൽ എങ്ങനെ ചൂഷണം ചെയ്യാമെന്നല്ല, മറിച്ച് എന്തെല്ലാം സൗകര്യങ്ങൾചെയ്ത് കൊടുക്കാമെന്ന ചിന്തയാണ് ആദ്യം ഉണ്ടാകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുബായിൽ യുവ സംരംഭകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള കോൺക്‌ളേവിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ.യിലെ ഇന്ത്യക്കാരായ ചെറുകിട ഇടത്തരം സംരംഭകരുടെ കൂട്ടായ്മയായ ഇന്ത്യൻ ബിസിനസ് ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്. ഷാർജ ഔഖാഫ് ചെയർമാൻ ശൈഖ് അബ്ദുല്ല അൽ ഖാസ്മി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം വർഷങ്ങളായി മികച്ച സൗഹൃദത്തിലാണെണെന്നും അതിൽ മലയാളികളുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

പ്രസിഡൻറ്‌ സുനിൽ അസീസ് അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ ബിൻ മൊഹിയുദ്ധീൻ, സജി ചെറിയാൻ എന്നിവരെ ആദരിച്ചു. റെജി ചെറിയാൻ, ഡോ. അൻവർ അമീൻ, പോൾ ടി. ജോസഫ്, എസ്. ശ്രീകുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ എന്നിവർ സംസാരിച്ചു. സംരംഭകരുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആശയവിനിമയം നടത്തി. എൽവിസ് ചുമ്മാർ മോഡറേറ്റർ ആയിരുന്നു.

Content Highlights:  Expat entrepreneurs sharing hopes and concerns