ആലുവ:തല്‍സീമിയ രോഗം ബാധിച്ചു ബാംഗ്ലൂരില്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്ന ആലുവ ഉളിയന്നൂര്‍ സ്വദേശികളായ  ഫര്‍ഹ & ഫായിസ് സഹോദരങ്ങളുടെ ചികില്‍സാ സഹായ നിധിയിലേക്ക് ഗ്ലോബല്‍  കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി.

ചികിത്സാ സമിതി രക്ഷാധികാരി അഡ്വ: ഹൈബി ഈഡന് എംപി ഗ്ലോബല്‍ കെഎംസിസി നേതാക്കളില്‍ സഹായ ധനത്തിന്റെ   ചെക്ക് സ്വീകരിച്ചു.ഗ്ലോബല്‍ കെഎംസിസി ഉപദേശക സമിതിയംഗങ്ങളായ ശുക്കൂര്‍ കരിപ്പായി,ഷാനവാസ് കാലാമ്പൂര്‍ മസ്‌കറ്റ്, വൈസ് പ്രസിഡന്റ് സാദിഖ് ഖാദര്‍ കുട്ടമശ്ശേരി, മീഡിയ കണ്‍വീനര്‍ സിറാജ് ആലുവ അല്‍കോബാര്‍,
എക്‌സിക്യൂട്ടിവ് അംഗങ്ങളായ മജീദ് കൊച്ചി റിയാദ്,ആഷിക് മട്ടാഞ്ചേരി റിയാദ്,ജലീല്‍ ഉളിയന്നൂര്‍,  യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ശിഹാബ് ഉളിയന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു. 

Content Highlight: Ernakulam Global KMCC