ദുബായ്: പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ദുബായ്. കൊവിഡ് പശ്ചാത്തലത്തില്‍ കുടുംബ ഒത്തുചേരലുകളിലും പൊതു ആഘോഷങ്ങളിലും 30 പേരില്‍ കൂടുതല്‍ അനുവദനീയമല്ലെന്ന് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹവും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് 15,000 ദിര്‍ഹവുമാണ് പിഴ.
സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് വേണം പരിപാടികളില്‍ പങ്കെടുക്കാന്‍. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. പ്രായമായവരും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കരുത്. ചുമയോ പനിയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉള്ളവര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയോടൊപ്പം നിയമനടപടികളും നേരിടേണ്ടി വരും.
Content Highlights: Dubai with strict restrictions on New Year celebrations