ദുബായ് : മൂന്നു മിനിറ്റിനുള്ളിൽ ഹാല (ദുബായ് ടാക്സി) ആവശ്യക്കാർക്കരികിലെത്തുന്ന പുതിയ കാമ്പയിൻ തുടങ്ങി. ബുക്കുചെയ്ത ഹാല ടാക്സിയെത്താൻ മൂന്നു മിനിറ്റിലേറെ എടുത്താൽ യാത്രക്കാർക്ക് 3000 ദിർഹംവരെ നേടാനുള്ള അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ ആവശ്യക്കാരുള്ള മേഖലകൾ കൃത്യമായി കണ്ടെത്തുകയും സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. അതേസമയം മൂന്ന് മിനിറ്റിനകം ദുബായിൽ എവിടെയും ബുക്ക് ചെയ്യുന്നിടത്ത് എത്തിച്ചേരാനുള്ള ആത്മവിശ്വാസമുണ്ടെന്ന് ഹാല റിപ്പോർട്ടിൽ പറയുന്നു.

ടാക്‌സി വരുന്നതിനായി ഉപഭോക്താവ് മൂന്ന് മിനിറ്റിൽ കൂടുതൽ കാത്തിരിക്കുകയാണെങ്കിൽ കരീം ക്രഡിറ്റിൽ 3000 ദിർഹം നേടാനുള്ള അവസരമാണ് ലഭിക്കുക.

റാഫിൾ നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനം. ഓരോ മൂന്ന് ദിവസത്തിലും നറുക്കെടുത്ത് വിജയിയെ പ്രഖ്യാപിക്കും.