ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ അശ്ലീല വീഡിയോയില്‍ ഉള്‍പ്പെട്ടവരുമുണ്ട്. ദുബായ് ജുമൈറയിലെ ഒരു അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിരന്നുനിന്ന് ശരീരപ്രദര്‍ശനം നടത്തുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികള്‍ക്കെതിേര ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആറുമാസം തടവും 5000 ദിര്‍ഹം പിഴയും ശിക്ഷലഭിക്കും. യു.എ.ഇ. സമൂഹത്തിന്റെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ല ഇത്തരം പ്രവര്‍ത്തനങ്ങളെന്നും പോലീസ് ഓര്‍മിപ്പിച്ചു.

അപമര്യാദയായി പെരുമാറുന്നവര്‍ക്ക് ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 361 അനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കും.

ആളുകളുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് യു.എ.ഇ.യില്‍ തടവും അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും.