ദുബായ്: ദുബായ് കസ്റ്റമസിന്റെയും യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും 2019 -ലെ സംയുക്ത ദേശീയ ബൗദ്ധികസ്വത്തവകാശ അവാർഡ് ദുബായ് ജെ.എസ്.എസ്. പ്രൈവറ്റ് സ്‌കൂൾ ടീം നേടി. യു.എ.ഇ. യിലെ വിപണിയിൽ നിർമിക്കപ്പെടുന്നതും ലഭ്യമാകുന്നതുമായ സൗന്ദര്യവർധക വസ്തുക്കളുടെ ബൗദ്ധിക സ്വത്തവകാശത്തെ പ്രമേയമാക്കി ഒരുക്കിയ, ’സബാഹത് ഫിനുരാ’ എന്ന പ്രോജക്ടാണ് സമ്മാനാർഹമായത്.

ലോക ബൗദ്ധികസ്വത്തവകാശ ദിനാചരണഘോഷവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ ദുബായ് പോലീസ് മേധാവി ലെഫ്റ്റ്. ജനറൽ ദാഹി ഖൽഫാൻ തമിമിന്റെ സാന്നിധ്യത്തിൽ ദുബായ് കസ്റ്റംസ് മേധാവി അഹമ്മദ് മെഹ്ബൂബ് മൂസാബിഹ് പുരസ്കാരം സമ്മാനിച്ചു. പ്രോജക്റ്റ് ടീം അംഗങ്ങളായ അമിത് മസിന് ഷബീൽ, ഫർഹീൻ, മുസ്‌കാൻ , പലക്, സുചിറ്, ലീന, ഗവ്വൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ഒരു വർഷം നീണ്ട ഗവേഷണ, സാമൂഹിക ബോധവത്കരണ യജ്ഞമാണ് അവാർഡിന്റെ മാനദണ്ഡം. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് യു.എ.ഇ. യിലെ പൊതു സമൂഹത്തിൽ ബോധവത്കരണം നടത്തിയത്.