ദുബായ്:  ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട്‌ സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ ഈ മാസം 30 നുള്ളില്‍ കാലാവധി കഴിയുന്ന പാസ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കുകയാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുന്നത്. പാസ്പോര്‍ട്ട് പുതുക്കാനുള്ളവര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കോണ്‍സുലേറ്റ്. 

passport.dubai@mea.gov.in എന്ന വിലാസത്തിലേയ്ക്ക് ആവശ്യത്തിന്റെ അടിയന്തര സ്വഭാവം വ്യക്തമാക്കി ഇമെയില്‍ അയയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം പാസ്‌പോര്‍ട്ട്‌ പുതുക്കാന്‍ ആവശ്യമായ രേഖകളും ചേര്‍ത്തിരിക്കണം. ബിഎല്‍എസ് കേന്ദ്രത്തിലെത്താനുള്ള നിര്‍ദ്ദേശം കോണ്‍സുലേറ്റില്‍ നിന്ന് ഇതിന് ശേഷം ലഭിക്കും. കൊവിഡ് 19 പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു. അതാണിപ്പോള്‍ ഭാഗികമായി പുന:സ്ഥാപിച്ചിരിക്കുന്നത്.

Content Highlight: Dubai Indian Consulate reinstated Passport Services