ദുബായ്: സമ്പന്നമായ കലാസംസ്കാരം സംരക്ഷിക്കാൻ ഇറ്റലി സാംസ്കാരിക രക്ഷാപദ്ധതി ആരംഭിച്ചു. എക്സ്‌പോ വേദിയിൽ ഇറ്റാലിയൻ പവിലിയനിലുള്ളിൽ നടന്ന ചടങ്ങിൽ ഫ്‌ളോറൻസ് സർവകലാശാലയിലെ എൻജിനിയറിങ് പ്രൊഫസറായ ഗ്രാസിയ ടുച്ചിയാണ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. പ്രകൃതിയിൽനിന്നും മനുഷ്യരിൽനിന്നുമെല്ലാം സാംസ്കാരിക പൈതൃകത്തിന് കോട്ടം തട്ടുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

ഭാവിതലമുറകൾക്കായി പൈതൃകം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പദ്ധതിയുടെ ഭാഗമായി ഓൺലൈനായും വ്യക്തിഗത സെഷനുകളിലും വരുംആഴ്ചകളിൽ ഇതുസംബന്ധിച്ച് കോഴ്‌സുകൾ നടത്തും. സാംസ്കാരിക പൈതൃകത്തിന്റെ ഡിജിറ്റലൈസേഷനും വിപുലമായ തൊഴിലധിഷ്ഠിതപരിശീലന പരിപാടികളും ഉണ്ടാകും. ലോകമേള അവസാനിച്ചതിനുശേഷവും ഇറ്റാലിയൻ പവിലിയനിൽ പരിപാടി തുടരും. എത്രകാലത്തേക്ക് എന്നത് സംഘാടകർ വ്യക്തമാക്കിയിട്ടില്ല.