ദുബായ്: കോവിഡ് 19 പ്രതിസന്ധി അതിജീവിക്കാന്‍ 50 കോടി ദിര്‍ഹത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് ദുബായ് ഭരണകൂടം. കോവിഡ് തകര്‍ത്ത സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിനായാണ് പാക്കേജ്.
നേരത്തേ സമാന രീതിയില്‍ മൂന്നു പാക്കേജുകള്‍ എമിറേറ്റ് പ്രഖ്യാപിച്ചിരുന്നു. സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനായി ഇതോടെ 680 കോടി ദിര്‍ഹത്തിന്റെ പദ്ധതികളാണ് ദുബായ്ക്ക് ലഭിക്കുക. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
content highlights: dubai announces package to overcome covid crisis