ദുബായ്: ദുബായ് ജബല്‍ അലി തുറമുഖത്ത് വന്‍ തീപ്പിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയിനര്‍ കപ്പലിലാണ് തീപ്പിടുത്തമുണ്ടായത്. അര്‍ദ്ധ രാത്രി 12 മണിയോടെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സ് സംഘം എത്തി തീ അണച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ദുബായ് മീഡിയാ ഓഫീസ്  അറിയിച്ചു.