ദുബായ്: കൊല്ലം പ്രവാസി അസോസിയേഷന്‍ സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ്. ഹോസ്പിറ്റലില്‍ വച്ച്  സംഘടിപ്പിച്ച മൂന്നാമത്തെ കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പില്‍  25 ഇല്‍ പരം പ്രവാസികള്‍ രക്തദാനം നടത്തി. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി, ബ്ലഡ് ഡോണേഴ്‌സ് കണ്‍വീര്‍ സജീവ് ആയൂര്‍, ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കാവനാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 

കെ.പി.എ സല്‍മാബാദ് ഏരിയ പ്രസിഡന്റ് രതിന്‍ തിലക്, സെക്രട്ടറി സലിം തയ്യില്‍, ട്രെഷറര്‍ ലിനീഷ് പി ആചാരി, വൈ പ്രസിഡന്റ് ജെയിന്‍ ടി  തോമസ്, ജോ. സെക്രട്ടറി രജീഷ് അയത്തില്‍,   സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ  നാരായണന്‍, ഹരി പിള്ള, സജികുമാര്‍ , വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബി ജോണ്‍, ലിജി ശ്യാം,  പൂജ പ്രശാന്ത് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.  ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ പ്രമോദ്, ഷിനു, പ്രശാന്ത് എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.