ദുബായ്: ലാല്‍കെയേഴ്സ് ബഹ്റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാവപ്പെട്ട തൊഴിലാളികള്‍ക്കു അംഗങ്ങളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തു. മല്‍സ്യ ബന്ധന തൊഴിലാളികള്‍ക്കും വര്‍ക്‌ഷോപ് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കുമാണ് ലാല്‍കെയേഴ്സ് സമാഹരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തത്. 

രഞ്ജിത്ത്, ലാല്‍കെയേഴ്സ് സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രെഷറര്‍ ജസ്റ്റിന്‍ ഡേവിസ്, ജോ. സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍,  ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള മാസങ്ങളിലും ഇവര്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ലാല്‍ കെയെര്‍സ്  പ്രസിഡന്റ് ഫൈസല്‍ എഫ്. എം. കോ-ഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.