ദുബായ്: ബലിപെരുന്നാളിന് സഹായഹസ്തവുമായി ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രംഗത്തിറങ്ങി. അജ്മാൻ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കാണ് പെരുന്നാൾ സമ്മാനം നൽകി റിലീഫ് പ്രവർത്തനത്തിന് ആരംഭം കുറിച്ചത്

അജ്മാൻ കെ.എം.സി.സി. സംസ്ഥാനപ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ ക്യാമ്പ് മാനേജർ മുഖേനെ മുഴുവൻ അംഗങ്ങൾക്കുള്ള ഈദ് ഗിഫ്റ്റുകൾ കൈമാറി. പി.കെ. അൻവർ നഹ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോവിഡ് കാല പ്രത്യേക സേവനപ്രവർത്തങ്ങളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ആക്ടിങ് ജനൽ സെക്രട്ടറി ഇബ്രാഹിം കുട്ടി കീഴിഞ്ഞാൽ, സാലിഹ്, ഫൈസൽ, റസാഖ്, കെ.പി.എ. സലാം, പി.വി. നാസർ, അബ്ദു റഹ്മാൻ, റാഷിദ്, മുസ്തഫ, ഒ.ടി. സലാം, ഫൈസൽ തെന്നല, ഇല്യാസ്, സി.കെ.പി. യൂനുസ്, മുജീബ് ഉൾപ്പെടെ നിരവധിപേർ സംബന്ധിച്ചു.

ടി.പി. സൈതലവി അധ്യക്ഷനായിരുന്നു. റഹ്മത്തുള്ള സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.