ദുബായ് : കോവിഡ് 19 രോഗികൾക്കായി ദുബായ് ആരോഗ്യവകുപ്പ് പ്രത്യേക സൗകര്യങ്ങളൊരുക്കുന്നു. റാഷിദ് ആശുപത്രിക്ക് സമീപമുള്ള പ്രത്യേക കെട്ടിടത്തിൽ 25 കിടക്കകളുള്ള പുതിയ മെഡിക്കൽ ഐസൊലേഷൻ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ ഐ.സി.യു, മെഡിക്കൽ ഐസൊലേഷൻ മുറികൾ, ക്ലിനിക്കുകൾ, ട്രീറ്റ്‌മെന്റ്‌ മുറികൾ എന്നിവയുമുണ്ട്.

3000 സർക്കാർ ജീവനക്കാർക്ക് പരിശോധന

റാസൽഖൈമ: മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ റാസൽഖൈമയിൽ 3000 സർക്കാർ ജീവനക്കാർക്ക് കോവിഡ് 19 പരിശോധന നടത്തും.

രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് തൊഴിലെടുക്കുന്നതിന് കർശന വിലക്കുണ്ട്. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാരെ അനുവദിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന കർശനമാക്കുന്നത്.