ദുബായ്: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ചയും മഴ ലഭിച്ചു. അജ്മാൻ, ഫുജൈറ, ദിബ്ബ, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലെ പല പ്രദേശത്തും സാമാന്യം നല്ല മഴ ലഭിച്ചു. മലയോരഗ്രാമങ്ങളിലും കനത്ത മഴ പെയ്തു.

റാസൽഖൈമയിലെയും ഫുജൈറയിലെയും വാദികൾ നിറഞ്ഞൊഴുകുന്നതിന്റെ ചിത്രം കാലാവസ്ഥാവകുപ്പ് ട്വിറ്ററിൽ പങ്കുവെച്ചു. വ്യാഴാഴ്ചവരെ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.