ദുബായ്: ഇൻകാസ് യു.എ.ഇ.തൃത്താല നിയോജക മണ്ഡലം സൗഹൃദവേദി ദേശീയദിനത്തോടനുബന്ധിച്ച് തൃത്താല മണ്ഡലത്തിലെ 12 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഏകദിന ഫുട്‌ബോൾമേള സംഘടിപ്പിച്ചു. യു.എ.ഇ.യുടെ മുൻ ദേശീയ ഫുട്‌ബോൾ താരം ഹസൻ അലി ഇബ്രാഹിം അലി അഹ്മദ് അൽ ബലൂശി ഉദ്‌ഘാടനം നിർവഹിച്ചു ഇൻകാസ് തൃത്താല നിയോജക മണ്ഡലം സെക്രട്ടറി നൗഷാദ് ചാലിശ്ശേരി സ്വാഗതം ചെയ്തു.

വാശിയേറിയ ഫൈനലിൽ ആലൂർ സോക്കർ ക്ലബ്ബ്, എഫ്.സി. തൃത്താല ദേശത്തെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ട് വിജയികളായി. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ കൂറ്റനാട് കൂട്ടായ്മയെ തോല്പിച്ച് എഫ്.സി. ആനക്കര വിജയികളായി.