ദുബായ്: ലോകത്തിലെ ഏറ്റവുംവലിയ അറബിക്ക് ഓഡിയോ ലൈബ്രറിയുമായി ദുബായ്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. അറബ് മേഖലയിലെ 70 ലക്ഷത്തോളംവരുന്ന കാഴ്ചാവൈകല്യമുള്ളവർക്ക് ഈ സംരംഭം സഹായമാകും. ബുക്ക് ഷെയർ എന്ന വെബ്‌സൈറ്റിന്റേയും ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കവിതാ സമാഹാരമായ ‘സായിദ് ദിവാൻ’ എന്ന പുസ്തകം അപ്‌ലോഡ് ചെയ്താണ് ലൈബ്രറിയുടെ പ്രവർത്തനം തുടങ്ങിയത്. 10,000-ത്തിലധികം സന്നദ്ധസേവകർ പുസ്തകം ഡിജിറ്റൽ രൂപത്തിലാക്കാനുള്ള പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്.