ദുബായ്: ദുബായിയുടെ അഭിമാന പദ്ധതിയായ എക്‌സ്പോ-2020 ന്റെ നിർമാണപ്രദേശം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം സന്ദർശിച്ചു.

എക്‌സ്പോ-2020 യുവതലമുറയ്ക്ക് പ്രചോദനം നൽകുന്ന പദ്ധതിയാണെന്നും ഇതിനായി അവർ പൂർണമനസ്സോടെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹമദ് ബിൻ സയീദ് അൽ മക്തൂം എന്നിവരും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.