ദുബായ്: ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ 36 ലക്ഷം ദിർഹം (പത്തുലക്ഷം ഡോളർ) സമ്മാനം നേടിയത് പത്തുപ്രവാസികൾ. ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വിജയികളായത്.

ഇന്ത്യക്കാരനായ ഗുർമീത് സിങ്ങാണ് സഹപ്രവർത്തകരായ ഇന്ത്യക്കാർക്കും മറ്റുരാജ്യക്കാർക്കുമൊപ്പം സമ്മാനാർഹമായ ടിക്കറ്റെടുത്തത്. വർഷങ്ങളായി നറുക്കെടുപ്പിൽ ടിക്കറ്റ് എടുത്തിരുന്നയാളാണ് ഗുർമീത് സിങ്.

എന്നാൽ, ഇത്തവണ സുഹൃത്തുക്കളോടൊപ്പം കൂപ്പൺ വാങ്ങുകയും അതുവഴി ഭാഗ്യം വന്നെത്തുകയുമായിരുന്നു. 16 വർഷമായി ദുബായിൽ താമസിക്കുന്ന ഗുർമീത് സിങ് ഒരു കാർ ഡീലർ ഷോറൂമിന്റെ മാനേജരാണ്. ഒരിക്കൽ സമ്മാനം ലഭിക്കുമെന്ന് തനിക്കുറപ്പായിരുന്നുവെന്ന് ഗുർമീത് സിങ് പറഞ്ഞു.