പത്തൊമ്പതിലധികം രാജ്യങ്ങളില്‍ 20 വര്‍ഷത്തെ സേവനമികവുവുള്ള ഡോ .വി.എല്‍ ശ്യാമിന്റെ നേതൃത്വത്തിലാണ് ശ്യാംസ് ആയുര്‍വേദ സെന്റര്‍ ആയുര്‍വേദ ചികിത്സാരംഗത്ത് മുദ്ര പതിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ചികിത്സാരീതികള്‍ക്കൊപ്പം വിദഗ്ധരുടെ മേല്‍നോട്ടവും അതിനനുബന്ധിച്ച് ചിട്ടപ്പെടുത്തി നല്‍കുന്ന ജീവിതശൈലിയും ദീര്‍ഘകാലമായുള്ള രോഗങ്ങള്‍ക്ക് പോലും പരിഹാരമേകിയിട്ടുണ്ട്. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റി, ജുമേര , കരാമ, അല്‍ നഹ്ദ , ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം എന്നിവിടങ്ങളിലായി അഞ്ചു ശാഖകളാണ് ഡോ .ശ്യാംസ് ആയുര്‍വേദ സെന്ററിനുള്ളത്. ആയുര്‍വേദത്തിലെ നൂതന ചികിത്സ രീതികള്‍ പരിചയപ്പെടുത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ രോഗികള്‍ക്ക് പുതുസാധ്യതകള്‍ നല്‍കുകയുമാണ് സെന്ററിന്റെ ലക്ഷ്യം.

രുചിമേളവും യാത്രയും

രുചികരമായ ഭക്ഷണവിഭവങ്ങളുമായി ആദാമിന്റെ ചായക്കട, വ്യത്യസ്ത യാത്രാ പാക്കേജുകളുമായി അല്‍ഹിന്ദ് ട്രാവല്‍സ്, അക്ബര്‍ ട്രാവല്‍സ് എന്നിവയും മേളയിലെ സാന്നിധ്യമാവും. ബിഗ് സ്റ്റേജ് പ്രൊഡക്‌ഷന്‍സും മാതൃഭൂമി സംരംഭമായ റെഡ് മൈക്കും ചേര്‍ന്നാണ് പ്രദര്‍ശനത്തിന്റെ വേദി ഒരുക്കുന്നത്.