അബുദാബി: പാസ്പോര്‍ട്ട് പുതുക്കലിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി. നിലവില്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവരുടെയും ജനുവരി 31 നകം കഴിയുന്നവരുടെയും അപേക്ഷകള്‍ മാത്രമേ നിലവില്‍ പരിഗണിക്കൂ എന്ന് എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

അടിയന്തരമായി പാസ്പോര്‍ട്ട് പുതുക്കേണ്ടുന്നവര്‍ രേഖകള്‍ സ്‌കാന്‍ ചെയ്ത് cons.abudhabi@mea.gov.in  എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കികൊണ്ടാകണം അപേക്ഷ.

എല്ലാ ഇന്ത്യാക്കാരും ഈ നിര്‍ദ്ദേശം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.

content highlights: directives for passport renewal