ദുബായ്: കോവിഡ് കണക്കുകളില്‍ യുഎഇക്ക് ഇന്ന് ആശ്വാസദിനം. കഴിഞ്ഞ 10 മാസത്തിനിടെ ഒരൊറ്റ കോവിഡ് മരണംപോലും സംഭവിക്കാത്ത ദിവസമാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം നവംബര്‍ 14 നായിരുന്നു ഇതിന് മുമ്പ് 24 മണിക്കൂറിനുള്ളില്‍ ഒരു കോവിഡ് മരണംപോലും റിപ്പോട്ട് ചെയ്യാതിരുന്നത്. 

ഒരാഴ്ചയോളമായി യുഎഇയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്.

കോവിഡ് വാക്സിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ മുന്‍പന്തിയിലാണ് യുഎഇ. ജനസംഖ്യയുടെ 77 ശതമാനം പേരും വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞു. 88 ശതമാനം പേര്‍ ആദ്യ ഡോസ് എടുക്കുകയും ചെയ്തിട്ടുണ്ട്.