അബുദാബി: കോവിഡ് വാക്സിനെടുത്തവരെ അബുദാബി ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി. അബുദാബിയില്‍ എത്തുന്ന എല്ലാത്തരം വിസക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഇത് നിലവില്‍വരും. ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. 

ഗ്രീന്‍ ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളിലെ വാക്സിനെടുക്കാത്തവര്‍ക്ക് അബുദാബിയിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനുണ്ടാകും. ഇവര്‍ രാജ്യത്തെത്തിയാല്‍ 4, 8 ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണം. പുതുതായി നല്‍കിയ വിസകളില്‍ യുഎഇയിലെത്താന്‍ ജിഡിആര്‍എഫ്എ ഐസിഎ അനുമതി ആവശ്യമില്ല.