ദുബായ്: നാട്ടിലേക്കുള്ള  മടക്കയാത്രയുടെ ആദ്യദിനത്തില്‍ യുഎഇയില്‍നിന്ന് പോകുന്നത് ഏതാണ്ട് നാനൂറോളം മലയാളികള്‍. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്കും ദുബായില്‍നിന്ന് കരിപ്പൂരിലേക്കുമുള്ള വിമാനത്തിലുമായാണ് 400 പേര്‍ എത്തുക. 

10 വിമാനങ്ങളാണ് കേരളത്തില്‍നിന്ന് യുഎഇയില്‍ എത്തുക. മെയ് 7 വ്യാഴം മുതല്‍ മെയ് 13 ബുധനാഴ്ചവരെ എല്ലാ ദിവസവും സര്‍വ്വീസുണ്ടാകും. ആദ്യ രണ്ടു ദിവസവും അവസാന ദിവസവും രണ്ടു വീതം വിമാന സര്‍വ്വീസും, മറ്റ് ദിവസങ്ങളില്‍  ഒരോ സര്‍വ്വീസും,  ആറാം ദിനത്തില്‍ വീണ്ടും രണ്ടു വീതം സര്‍വ്വീസും ഉണ്ടാകും.

മടങ്ങി വരാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരാനായി സൗദി അറേബ്യയിലേക്കും കുവൈറ്റിലേക്കും  5 വീതവും ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക്  രണ്ടു വീതവുമാണ് വിമാന സര്‍വ്വീസ്. 

Flights

മലേഷ്യയിലേക്കും അമേരിക്കയിലേക്കും ബാംഗ്ലദേശിലേക്കും ഏഴും  ഫിലിപ്പൈന്‍സ് സിംഗപ്പൂര്‍  എന്നിവിടങ്ങളിലേക്ക് അഞ്ച്‌ വീതവും വിമാന സര്‍വ്വീസ് ഇന്ത്യ നടത്തും.  ഈ കാലയളവില്‍ ആകെ  64 വിമാനങ്ങളാണ് പറക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

Content Highlights:CoronaVirus evacuation: Nearly 400 Malayalees leave the UAE on first day of evacuation.