ഉമൽഖുവൈൻ: ഓടുന്ന മിനിബസിന് മുകളിലേക്ക് കണ്ടെയ്‌നർ മറിഞ്ഞതിനെത്തുടർന്ന് പാകിസ്താൻ സ്വദേശി ബസ് ഡ്രൈവർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ശ്രീലങ്കക്കാരന് ഗുരുതരമായ പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ട് ഉമൽഖുവൈനിലെ അൽ അഖ്‌റാൻ റോഡിലായിരുന്നു അപകടം. ട്രക്കിൽ കണ്ടെയ്‌നർ കൃത്യമായി ഘടിപ്പിക്കാതിരുന്നതാണ് വീഴാൻ കാരണമെന്നാണ് പോലീസിന്റെ നിഗമനം.

Content Highlights:  container fell and the minibus crashed and the driver died