അജ്മാൻ: അജ്മാൻ സൗപർണിക ആറാം വാർഷികത്തോടനുബന്ധിച്ച് ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിച്ചു.

എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് പ്രോജക്ട് ഡെവലപ്പർ നിദാൽ മുഹമ്മദ് യൂസുഫ് ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജോർജ് ബൈജു, സുനിൽകുമാർ, മനോജ് കളരിക്കൽ, ഡയാന സുമൻ, മാത്തുക്കുട്ടി കടോൺ എന്നിവർ ആശംസ നേർന്നു. മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് നൃത്തം തുടങ്ങിയവ കോർത്തിണക്കിയായിരുന്നു പരിപാടി.

Content Highlights: classical dance fest