ഫുജൈറ: യു.എ.ഇ. അഷ്‌റഫ് കൂട്ടായ്മ ഫുജൈറ കമ്മിറ്റിയുടെ സഹകരണത്തോടെ യു.എ.ഇ. ദേശീയ ദിനാഘോഷവും വാർഷികസംഗമവും സംഘടിപ്പിച്ചു.
കൽബയിലെ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ അങ്കണത്തിൽ നടന്ന സംഗമത്തിൽ യു.എ.ഇ.യിലെ എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള അഷ്‌റഫ് നാമധാരികൾ ഒത്തുകൂടി. നാഷണൽ കമ്മിറ്റി പ്രസിഡൻറ് അഷ്‌റഫ് കെകെ പുത്തൂരിന്റെ അധ്യക്ഷതയിൽ സംഗമം അഷ്‌റഫ് ദാറാനി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഫുജൈറ പ്രസിഡന്റ് അഷ്‌റഫ് ബഷീർ ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി. അഷറഫ് ചെലവൂർ സ്വാഗതവും അഷറഫ് ടി.പി. നന്ദിയും പറഞ്ഞു.
യു.എ.ഇ. ദേശീയ ദിനാഘോഷ പരിപാടി ഇന്ത്യൻ സോഷ്യൽ സെന്റർ സെക്രട്ടറി കെ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു,
ഇന്ത്യൻ സോഷ്യൽ കൾച്ചർ സെന്റർ പ്രസിഡന്റ് അബ്ദുൽ സമദ്, അഷ്‌റഫ് കേച്ചേരി, അബ്ദുൽ ഹഖ് , അഷ്‌റഫ് കോരമ്പത്, അഷറഫ് തോട്ടോളി, അഷ്‌റഫ് കഞ്ഞിപ്പുഴ, അഷ്‌റഫ് കേച്ചേരി, അഷറഫ് വെങ്ങളം, അഷ്‌റഫ് ചാവക്കാട്, അഷറഫ് കുളങ്ങര, അഷറഫ് ബുസ്താൻ, അഷ്‌റഫ് കൂവൻ, അഷറഫ് ഐ.എസ്.സി കൽബ, അഷ്‌റഫ് ബി.ടി, അഷ്‌റഫ് പുന്നോത്ത് എന്നിവർ സംസാരിച്ചു.