ദുബായ് : ദുബായ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ച് രണ്ട് ദിവസങ്ങളിലായി നടത്തിവന്ന രക്തദാന ക്യാമ്പ് സമാപിച്ചു. കെ.എം.സി.സി. അൽ ബറാഹ ആസ്ഥാനത്ത് നടന്ന പരിപാടി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥമായിരുന്നു. സംസ്ഥാന കമ്മിറ്റി ഉപദേശകസമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. മുസ്ഥഫ തിരൂർ, പി.കെ. ഇസ്മായിൽ, ഹംസ തൊട്ടി, റയീസ് തലശ്ശേരി, എൻ.കെ. ഇബ്രാഹിം, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ. സലാം, മജീദ് മടക്കിമല, നിസാമുദ്ദീൻ കൊല്ലം, സി.എച്ച്‌. നൂറുദ്ദീൻ എന്നിവർ സംബന്ധിച്ചു.