ദുബായ് : ഇന്ത്യക്കാർക്ക് ദുബായ് വീണ്ടും സന്ദർശക വിസ നൽകിത്തുടങ്ങി. ബുധനാഴ്ച മുതൽ സന്ദർശക വിസ അനുവദിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു.

ഒട്ടേറെ പേരാണ് ആദ്യദിനം വിസയ്ക്ക് അപേക്ഷ നൽകിയതെന്നും അധികൃതർ വ്യക്തമാക്കി.

കോവിഡ് പടർന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് മുതൽ ദുബായ് വീസ നൽകുന്നത് നിർത്തിവെച്ചിരുന്നു. ജൂലായ് ഏഴ് മുതൽ എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റ് വിസയും അനുവദിച്ചുതുടങ്ങിയിട്ടുണ്ട്.