: ഈദിന് പടക്കംപൊട്ടിച്ചുള്ള ആഘോഷങ്ങൾ പാടില്ലെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്. ഇത്തരത്തിലുള്ള തെറ്റായ പ്രവണതകൾ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ഉപയോഗിക്കുന്നവർക്ക് മാത്രമല്ല, അയൽവാസികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയാണിത്. ഇതിലെ ചെറിയ പാളിച്ചപോലും ഗുരുതരമായ അപകടങ്ങളിലേക്കും നയിക്കാം. അനധികൃതമായി പടക്കങ്ങൾ വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴയുംതടവുമാണ് ശിക്ഷ ലഭിക്കുക. ലൈസൻസില്ലാതെ പടക്കക്കച്ചവടം നടത്തിയാൽ ആറുമാസത്തിൽ കുറയാത്ത തടവും പതിനായിരം ദിർഹം പിഴയുമാണ് ശിക്ഷയെന്ന് പോലീസ് വ്യക്തമാക്കി.