അജ്മാൻ : ബലിപെരുന്നാളിനോടനുബന്ധിച്ച് അജ്മാനിലും സൗജന്യ പാർക്കിങ് അനുവദിച്ചു. ജൂലായ് 30 മുതൽ ഓഗസ്റ്റ് രണ്ട് വരെയായിരിക്കും ഈ സൗകര്യം. ബഹുനില കെട്ടിടങ്ങളിലെ പാർക്കിങ് ഒഴികെ എല്ലാ പൊതുപാർക്കിങ്ങുകളും സൗജന്യമായിരിക്കും.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ പാർക്കിങ് സൗജന്യമാണ്.