ദുബായ് : കോവിഡ്‌വ്യാപനംമൂലം സിനിമാറിലീസ് പ്രതിസന്ധിലായപ്പോൾ ആശ്വാസവുമായി ഇന്ത്യയിലേക്ക് കൂടുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ എത്തുന്നു.

യു.എ.ഇ. ആസ്ഥാനമായ ഐ നെറ്റ് സ്‌ക്രീനാണ് ഈ ശ്രേണിയിൽ ഇന്ത്യയിലേക്ക് ഇപ്പോൾ ചുവടുറപ്പിക്കുന്നത്. കിരൺ ജി. നാഥ് സംവിധാനംചെയ്ത് രഞ്ജി പണിക്കർ, പാരീസ് ലക്ഷ്മി തുടങ്ങിയവർ അഭിനയിച്ച 'കലാമണ്ഡലം ഹൈദരാലി' എന്ന മലയാളസിനിമ ജൂലായ് 29-ന് റിലീസ് ചെയ്ത് ഐ നെറ്റ് സ്‌ക്രീൻ ഇന്ത്യയിൽ സാന്നിധ്യം അറിയിക്കുകയാണ്. മറ്റു മലയാളം സിനിമകളും താമസിയാതെ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.

യു.എസ്., യു.കെ, യു.എ.ഇ. ,ഫ്രാൻസ്, സിങ്കപ്പൂർ, ഹോങ് കോങ് തുടങ്ങിയ രാജ്യങ്ങളിലും കലാമണ്ഡലം ഹൈദരാലി ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും.