ദുബായ് : യു.എ.ഇ.യിൽ ഓഗസ്റ്റിൽ ഇന്ധനവിലയിൽ മാറ്റമുണ്ടാകില്ല.

ജൂലായിലെ വിലതന്നെയായിരിക്കും അടുത്തമാസവും പെട്രോളിനും ഡീസലിനും ഈടാക്കുക. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.91 ദിർഹം. സ്‌പെഷ്യൽ 95 ലിറ്ററിന് 1.80 ദിർഹം. ഡീസൽ ലിറ്ററിന് 2.06 ദിർഹം.

ഏപ്രിലിലാണ് രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടായത്. മേയ്, ജൂൺ, ജൂലായ് മാസങ്ങളിലും ഇതേ വിലയിൽ തുടരുകയായിരുന്നു.