അബുദാബി : ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വ്യാഴാഴ്ചമുതൽ തിങ്കളാഴ്ച വരെ മവാഖിഫ് പാർക്കിങ് സൗജന്യമാക്കി. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച രാവിലെ 7.59 വരെയാണ് പാർക്കിങ് സൗജന്യം.

നിരോധിത മേഖലയിലും ഗതാഗതക്കുരുക്കുണ്ടാക്കും വിധവും വാഹനങ്ങൾ നിർത്തിയിടരുതെന്ന് സമഗ്ര ഗതാഗത കേന്ദ്രം മുന്നറിയിപ്പ് നൽകി. രാത്രി ഒൻപതുമണി മുതൽ രാവിലെ എട്ടുവരെ റെസിഡൻസ് പാർക്കിങിൽ മാറ്റുവാഹനങ്ങൾ നിർത്തിയിടരുത്. ഐ.ടി.സി. വെബ്‌സൈറ്റിൽ സേവനങ്ങൾ ലഭ്യമായിരിക്കും. വിവരങ്ങൾക്ക് 80088888.