ഷാർജ : നാല് ദിവസത്തെ ബലിപെരുന്നാൾ അവധിയിൽ ഷാർജയിൽ സൗജന്യ പാർക്കിങ് അനുവദിച്ചു.

ജൂലായ് 30 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച വരെയായിരിക്കും സൗജന്യ പാർക്കിങ്. അതേസമയം പാർക്കിങ് പ്രദേശത്തല്ലാതെ നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ പിഴ ചുമത്തുന്നത് മുനിസിപ്പാലിറ്റി തുടരും.