ദുബായ് : അടിയന്തര സേവനങ്ങൾക്കായി പൊതുഅവധി ദിനങ്ങളിലും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തിക്കും. ഓഗസ്റ്റ് ഒന്നുമുതൽ ഡിസംബർ 31 വരെ വെള്ളി, ശനി ഉൾപ്പെടെ മറ്റെല്ലാ പൊതുഅവധി ദിവസങ്ങളിലും സേവനം നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചു.

രാവിലെ എട്ട് മുതലായിരിക്കും കോൺസുലേറ്റ് പ്രവർത്തിക്കുക.

പാസ്‌പോർട്ട്, വിസ, മറ്റ് അടിയന്തര സർട്ടിഫിക്കറ്റുകൾ, തൊഴിൽസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങി അത്യാവശ്യസേവനങ്ങൾക്കാണ് ഈ സൗകര്യം നൽകുന്നത്. വന്ദേഭാരത് ദൗത്യം തുടരുന്നതിനാൽ പ്രവാസികൾക്ക് കോൺസുലേറ്റ് സൗകര്യം പ്രയോജനപ്പെടുത്താം.