ദുബായ് : ദുബായ് കെ.എം.സി.സി. ചാർട്ടർചെയ്ത 33-ാമത് വിമാനം കണ്ണൂരിലേക്ക് പറന്നു. ഒരു സംഘടന ഏറ്റവുമധികം ചാർട്ടേഡ് വിമാനസർവീസുകൾ നടത്തിയെന്ന നേട്ടവും ഇതോടെ ദുബായ് കെ.എം.സി.സി.ക്ക് സ്വന്തമായി.

ദുബായ്-കണ്ണൂർ മണ്ഡലം, ചെംനാട് പഞ്ചായത്ത് കെ.എം.സി.സി. കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തിയ 33-ാമത് വിമാനത്തിൽ 188 യാത്രക്കാരാണുണ്ടായിരുന്നത്. നേതാക്കളായ മുസ്തഫ വേങ്ങര, റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, അഡ്വ. ഇബ്രാഹിം ഖലീൽ അരിമല, കെ.പി.എ. സലാം തുടങ്ങിയവർ വിമാനത്തെ യാത്രയാക്കാൻ എത്തിയിരുന്നു.