ദുബായ് : പെരുന്നാളിനോട് അനുബന്ധിച്ച് ജോയ് ആലുക്കാസ് മെഗാ ഈദ് ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. ജോയ്ആലുക്കാസിന്റെ ഷോറൂമുകളിൽ നിന്ന്‌ വാങ്ങുന്ന ഡയമണ്ട്, പോൾക്കി, പേൾ ആഭരണങ്ങൾക്ക് 70 ശതമാനംവരെ വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് ജോയ് ആലുക്കാസിൽ നിന്നോ, മറ്റ് ജ്വല്ലറികളിൽ നിന്നോ വാങ്ങിയ പഴയആഭരണങ്ങൾ വിൽക്കുകയോ, പുതിയ ആഭരണങ്ങൾ മാറ്റിവാങ്ങുകയോ ചെയ്യാം.

ഈ ഓഫർ 2020 ജൂലായ് 22 മുതൽ ഓഗസ്റ്റ് എട്ടുവരെ ലഭ്യമാണെന്ന് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജോൺ പോൾ പറഞ്ഞു.