sഷാർജ: തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് എൻ.ആർ.ഐ. അസോസിയേഷൻ (അപ്‌ന) വാർഷികാഘോഷമായ ഗ്രാമോത്സവം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അനിൽ അക്കര എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പാറമേൽ അധ്യക്ഷത വഹിച്ചു. നടൻ ബാലചന്ദ്രൻ പറങ്ങോടത്ത്, ഇ.പി. ജോൺസൺ, ഫൈസൽ ജമാൽ, സയീദ് അൽ കാബി, സുഭാഷ് ചന്ദ്രബോസ്, കൃഷ്ണദാസ് മേനോൻ, ബിന്ദു അനിൽകുമാർ, ജിത്ത് ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.