മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്.) ചിങ്ങനിലാവ് 2019 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കും. സെപ്റ്റംബർ എട്ടിന് ഗുദേബിയ എൻ.എസ്.എസ് ആസ്ഥാനത്ത് പായസമത്സരത്തോടെ ആഘോഷിക്കും.
സെപ്റ്റംബർ 19-ന് കഥകളി ആചാര്യനും ഗായകനുമായ കോട്ടയ്‌ക്കൽ മധുവിന് കലാരത്‌ന അവാർഡ് സമ്മാനിക്കും. ഇൻഡ്യൻ ക്ലബ്ബിൽ വൈകീട്ട് ആറുമണിക്കാണ് ചടങ്ങ്.
വനിതാ വിഭാഗത്തിന്റെ തിരുവാതിരമത്സരവും കോട്ടയ്‌ക്കൽ മധുവും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽഫ്യൂഷനും ഉണ്ടായിരിക്കും. 20-ന് ഇന്ത്യൻ ക്ലബ്ബിലും 26 വരെ എൻ.എസ്.എസ് ആസ്ഥാനത്തുമായി പത്തുദിവസങ്ങളിൽ ഓണാഘോഷപരിപാടികൾ നടക്കും. സെപ്റ്റംബർ 27- ന് ഇന്ത്യൻ ക്ലബ്ബിൽ ഓണസദ്യയുമുണ്ടാകും.