ഷാർജ: ഒക്ടോബർ 26-ന് അജ്മാനിൽ ചക്കുളത്ത് ദേവി പൊങ്കാല മഹോത്സവം സംഘടിപ്പിക്കാൻ ചക്കുളത്ത് ദേവി പ്രവാസി സമിതിയുടെ പ്രഥമയോഗം തീരുമാനിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ.മണികണ്ഠൻ മേലത്ത് അധ്യക്ഷത വഹിച്ചു. ജയസൂര്യൻ നമ്പൂതിരി, ചന്ദ്രൻ മേക്കാട്ട്, പി. സജീവ്, പ്രവീൺ ചന്ദ്, അജിത്കുമാർ എന്നിവർ പ്രസംഗിച്ചു. പദ്മകുമാർ സ്വാഗതവും എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു.

പൊങ്കാല മഹോത്സവം വിജയിപ്പിക്കാൻ 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സുധീർകുമാർ ഷെട്ടി, ഡോ. മണികണ്ഠൻ മേലത്ത്, എം.കെ. രാജൻ എന്നിവരാണ് രക്ഷാധികാരികൾ. ബിനീഷ് മോഹനൻ (ജന. കൺവീനർ), വിനോദ് നമ്പ്യാർ, ശില്പ നായർ (ജോ. കൺവീനർമാർ), പദ്മകുമാർ (കോ-ഓർഡിനേറ്റർ) എന്നിവർ ഭാരവാഹികളാണ്.