അബുദാബി: അറബ് സംസ്കൃതി മനോഹരങ്ങളായ ചുമർചിത്രങ്ങളായി അവതരിക്കുകയാണ് അബുദാബിയിൽ. നഗരഭംഗി കൂട്ടുക, കാഴ്ചകൾ കൂടുതൽ ആകർഷകമാക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള മുനിസിപ്പാലിറ്റി പദ്ധതിയുടെ ഭാഗമായാണിത്.

അറബ് പൈതൃക കാഴ്ചകളായ ഒട്ടകങ്ങൾ, നൗകയിലെ സഞ്ചാരം, പരമ്പരാഗത വേഷത്തിൽ നൃത്തച്ചുവടുകൾ വയ്ക്കുന്ന ജനങ്ങൾ, വേട്ടപ്പരുന്തുകൾ എന്നിവയെല്ലാം മനോഹര ചുവർചിത്രങ്ങളുടെ ഭാഗമായി മാറുന്നു. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സൃഷ്ടികളും ചുവരുകളിലും തെരുവുകളിലും നിറയും.

അബുദാബിയുടെ ചരിത്രപരമായ പ്രത്യേകതകളും നേട്ടങ്ങളുമെല്ലാം ചുവരുകളിൽ കാഴ്ചകളാവും. നഗരത്തിലെത്തുന്നവർക്ക് പുത്തൻ അനുഭവമാണ് ഇത്തരം കലാസൃഷ്ടികൾ സമ്മാനിക്കുക. ഒരുകൂട്ടം പ്രതിഭാധനരായ കലാകാരന്മാരുടെ സംഘത്തെയാണ് മുനിസിപ്പാലിറ്റി ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Content Highlights: Arab Culture on wall paint in Abu Dhabi