ദുബായ്: വനിത സംഗീതജ്ഞരെ മാത്രം ഉള്‍പ്പെടുത്തി ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്‌മാന്‍ രൂപീകരിച്ച ഫിര്‍ദൗസ് ഓസ്‌കസ്ട്രയുടെ ആദ്യ അവതരണം ഇന്ന് ദുബായ് എക്‌സ്‌പോ വേദിയില്‍ നടക്കും. എക്‌സ്‌പോയിലെ ബഹിരാകാശ വാരാചണവുമായി ബന്ധപ്പെട്ടാണ് അവതരണം.

ജൂബിലി പാര്‍ക്കില്‍ രാത്രി ഏഴിനാണ് പരിപാടി. റഹ്‌മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് പുറമെ ബഹിരാകാശവുമായി ബന്ധപ്പെടുത്തിയ പാട്ടുകളും പാശ്ചാത്യ ക്ലാസിക്കലുകളും അവതരിപ്പിക്കും. 23 അറബ് രാജ്യങ്ങളിലെ വനിത സംഗീതജ്ഞരാണ് ഓര്‍കസ്ട്രയിലുള്ളത്. 

യാസ്മിന സബയാണ് ഓര്‍ക്കസ്ട്ര നയിക്കുക. ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ളതായിരിക്കും സംഗീത പരിപാടി.

Content Highlights: AR Rahman's Firdaus Orchestra to debut at Expo 2020 with tribute to space explorers