ദുബായ്: പ്രവാസം പ്രമേയമാക്കി സംവിധായകൻ സലിം അഹമ്മദ് പുതിയ സിനിമ പ്രഖ്യാപിച്ചു. 'ആയിരത്തൊന്ന് നുണകൾ' എന്ന സിനിമ ഫെബ്രുവരിയിൽ യുഎഇ യിൽ ചിത്രീകരിക്കും. പൂർണമായും പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയാണ് 'ആയിരത്തൊന്ന് നുണകൾ'. സംവിധായകൻ സലിം അഹമ്മദിന്റെ അലൻ മീഡിയയുടെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. 

salim ahamed
കാസ്റ്റിം​ഗ് കോൾ

അലൻസ്‌ മീഡിയ നേരത്തെ നിർമ്മിച്ച നാല് സിനിമകളുടെയും സംവിധാനം സലിം അഹമ്മദ് തന്നെയായിരുന്നു. എന്നാൽ ഇത്തവണ പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അണിയറയിലും അഭിനയത്തിലും പൂർണമായും പുതുമുഖങ്ങൾക്കാണ് അവസരം നൽകുന്നത്. തമർ കെ.വിയാണ് സംവിധായകൻ. പത്ത്‌ ദിവസം നീളുന്ന ആക്ടിങ് വർക്ക് ഷോപ്പ് പൂർത്തിയാക്കിയാണ് ചിത്രീകരണത്തിലേക്ക് നീങ്ങുക. അഭിഭാഷകനായ  ഹാഷിക് ടി.കെ., ടി.പി.സുധീഷ് എന്നിവരാണ് നിർമ്മാതാക്കൾ. ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യമുള്ള പ്രവാസികൾക്ക് 1001nunakal@gmail.com എന്ന ഇ മെയിലിലേക്ക് വിവരങ്ങൾ അയക്കാം.

Content Highlights: Another film based on migrants by salim ahmed