അബുദാബി : എയർ ഇന്ത്യാ എക്സ്‌പ്രസ് അബുദാബിയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗലാപുരം ഭാഗങ്ങളിലേക്ക് കുറഞ്ഞ നിരക്കും 40 കിലോ ബാഗേജും പ്രഖ്യാപിച്ചു.

ഈമാസം 30 മുതൽ ഒക്ടോബർ 31 വരെയാണ് ആനുകൂല്യം ലഭിക്കുക. അബുദാബിയിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗത്തേക്ക് 399 ദിർഹവും മംഗലാപുരത്തേക്ക് 369 ദിർഹവുമാണ് വൺവേ നിരക്ക്.

വേനലവധി കഴിഞ്ഞ് യാത്രക്കാർ കുറഞ്ഞതോടെ എല്ലാ വിമാനക്കമ്പനികളും കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് യാത്രക്കാരെ ആകർഷിക്കുകയാണിപ്പോൾ.