അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വൈഫൈ ലോകത്തിലെ വിമാനത്താവളങ്ങളിൽവെച്ച്‌ ഏറ്റവും വേഗമേറിയത്. സെക്കൻഡിൽ 200 എം.ബി.യാണ് ഒരു വൈഫൈ ഉപയോക്താവിന് ലഭിക്കുക.

മൂന്ന് ടെർമിനലുകളിലും ലഭ്യമാക്കിയ ഈ സേവനം ഇനി വിമാനത്താവളം വഴി യാത്രചെയ്യുന്ന ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും. യാത്രാവിവരങ്ങൾ ഓൺലൈനായി ലോകത്തിന്റെ പലകോണുകളിലുള്ളവരുമായി പങ്കുവെക്കാൻ ഇത് സഹായിക്കും.

യാത്രാവേളകളിലെ ഇന്റർനെറ്റ് ലഭ്യത അത്യാവശ്യമായ ഒരു കാലഘട്ടമാണിതെന്ന അറിവിൽനിന്നാണ് അതിവേഗ ഇന്റർനെറ്റ് വൈഫൈ സംവിധാനം വിമാനത്താവളത്തിൽ ലഭ്യമാക്കിയതെന്ന് സി.ഇ.ഒ. ബ്രയാൻ തോംസൺ പറഞ്ഞു.

Content Highlights: abudhabi airport-high speed wifi