അബുദാബി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം യു.എ.ഇ.യിലെത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരെ അറബ് പ്രവാസലോകം ആദരിച്ചു. വിവിധ എമിറേറ്റുകളിൽ നിന്നെത്തിയ സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ ഗോൾഫ് ക്ലബ്ബ് മൈതാനിയിൽ നടന്ന ചടങ്ങിന്റെ ഭാഗമായി.
കാന്തപുരത്തിനുള്ള സ്‌നേഹാദരം മുൻ ഫെഡറൽ നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് ശൈഖ് സാലിം മുഹമ്മദ് റക്കാദ് അൽ ആമിരി സമ്മാനിച്ചു. അബുദാബി സാമ്പത്തികവിഭാഗം ഡയറക്ടർ ഡോ. അലി അൽ ഹുസ്‌നി, അഡ്‌നോക് ഡിസ്ട്രിബ്യൂഷൻ സി.ആർ.ഒ. നാസർ അൽഹമ്മാദി, അൽ ഉതൈബ ഹോൾഡിങ് ചെയർമാൻ ഉതൈബ അൽ ഉതൈബ സഈദ് അൽ ഉതൈബ, മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ഇവന്റ് കോൺഫറൻസ് മാനേജർ റാഷിദ് ഹസ്സൻ അൽ നുഐമി, ദുബായ് മതകാര്യ വിഭാഗം മുൻ ഡയറക്ടർ ഡോ. സൈഫ് അൽ ജാബിരി, പ്രമുഖ എഴുത്തുകാരനും കവിയുമായ അഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി, പ്രമുഖ വ്യവസായികളായ മുഹമ്മദ് റാഷിദ് അൽ ളാഹിരി, ഖമീസ് റാഷിദ് ഉബൈദ് അൽ മഹമരി, കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി, മർക്കസ് നോളജ് സിറ്റി സി.ഇ.ഒ. ഡോ. അബ്ദുസ്സലാം, അബുദാബി സെയ്‌ന്റ് പോൾസ് കത്തോലിക്ക ചർച്ച് വികാരി ഫാ. ആനി സേവിയർ, ഐ.സി.എഫ്. നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് എന്നിവർ പ്രസംഗിച്ചു.
വിവിധ സംഘടനാ നേതാക്കളായ രമേശ് പണിക്കർ, ബാവ ഹാജി, ബീരാൻകുട്ടി, ടി.എ. നാസർ, അബൂബക്കർ അസ്ഹരി, സലീം ചിറക്കൽ, അബ്ദുൽസലാം കോളിക്കൽ, അപ്പോളോ മൂസ ഹാജി, അബ്ദുർറഹ്മാൻ അബ്ദുല്ല ഹാജി ബനിയാസ് സ്‌പൈക്, മമ്പാട് അബ്ദുൽഅസീസ് സഖാഫി, ഡോ. കരീം വെങ്കിടങ്ങ്, പള്ളങ്കോട് അബ്ദുൽഖാദിർ മദനി, എ.കെ. അബൂബക്കർ മൗലവി കട്ടിപ്പാറ, ഇ.പി. സുലൈമാൻ ഹാജി, ഹമീദ് സഅദി ഈശ്വരമംഗലം തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ. മുഹമ്മദ് ഖാസിം സ്വാഗതവും ഐ.സി.എഫ്. നാഷണൽ സെക്രട്ടറി ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.