അബുദാബി: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാർ അബുദാബിയിൽ പ്രദർശിപ്പിക്കുന്നു. ഈമാസം 26 മുതൽ 30 വരെ നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന ആഭരണങ്ങളുടെയും വാച്ചുകളുടെയും പ്രദർശനത്തോടനുബന്ധിച്ചാണ് 20 ലക്ഷം യു.എസ്. ഡോളർ വിലവരുന്ന ഗിറ്റാർ പ്രദർശിപ്പിക്കുന്നത്.
11,441 രത്നക്കല്ലുകൾ പതിപ്പിച്ച അമൂല്യമായ ഒന്നാണ് ഗിറ്റാർ. 1.6 കിലോഗ്രാം വൈറ്റ് ഗോൾഡിലാണ് ഇതിന്റെ നിർമാണം. വിഖ്യാത ഗാനരചയിതാവ് മാർക്ക് ലൂയിയാണ് ഗിറ്റാർ രൂപകല്പന ചെയ്തത്. 60 കരകൗശലവിദഗ്ധർ 700 ദിവസത്തെ മനുഷ്യാധ്വാനംകൊണ്ടാണ് ഈ സൃഷ്ടി പൂർണമാക്കിയത്.